വൈക്കം: ഉദയനാപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി 90 ശതമാനം വോട്ടുകളുമായി ചരിത്ര വിജയം നേടി. സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളായ അനന്തനുണ്ണി, പി.എൻ ദാസൻ, പി.വി പുഷ്‌കരൻ, എം.പി പ്രസന്നജിത്ത്, കെ.എം മുരളീധരൻ, പി.കെ സജീവൻ, ടി.ടി സെബാസ്റ്റ്യൻ, ജെസീന ഷാജുദ്ദീൻ, പ്രിയ ദിലീപ്, എച്ച്.ഹരിദേവ്, അരുൺ മോഹൻ, കെ.ജി രാജു, കെ.എസ് ടിന്റു എന്നിവരാണ് വിജയിച്ചത്. ഇതിൽ കെ.എസ് ടിന്റു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസിന് ലഭിച്ചത്. നാമമാത്ര സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലായിരുന്നു.
എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നു. തുടർന്ന് ചേർന്ന യോഗത്തിൽ സി.പി.എം ഏരിയാ കമ്മറ്റി അംഗം ടി.ടി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, ആർ. ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, കെ.ജി രാജു, പി.ഡി സാബു, കെ.എസ് ഗോപിനാഥൻ, പി.വി പുഷ്‌കരൻ, ആനന്ദ് ബാബു, കെ. ദീപേഷ്, വി. മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു.