കോട്ടയം : ഒളശ്ശ അന്ധവിദ്യാലയത്തിന് ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ചുനൽകിയ കെട്ടിടത്തിന്റെയും സ്‌കൂൾ തല പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, ഗ്രാമപഞ്ചായത്തംഗം അനു ശിവപ്രസാദ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ, പി.ടി.എ. പ്രതിനിധി പി.ജയകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലതാകുമാരി എന്നിവർ പ്രസംഗിക്കും.