കോട്ടയം: കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നെന്ന വ്യാജേന സർക്കാർ ഒത്താശയോടെയുള്ള നാടകമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് ഓർത്തഡോക്‌സ് സഭ. പുളിന്താനം സെന്റ് ജോൺസ്, മഴുവന്നൂർ സെന്റ് തോമസ് പള്ളികളിൽ കണ്ടത് ഇതാണ്. വിധി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള വിവരം മറുവിഭാഗത്തെ അറിയിച്ച് അവരെ പള്ളിയിൽ നിലയുറപ്പിക്കാൻ അവസരം നൽകുകയാണ്. കോടതി നിർദ്ദേശം പാലിക്കാതെ അധികൃതർ നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, അഡ്വ. ബിജു ഉമ്മൻ, ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌കോപ്പാ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.