ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുപൂജ, മാതൃപൂജ, ശാന്തിഹവനം, സത്സംഗം എന്നീ മഹത് കർമ്മങ്ങൾ കോർത്തിണക്കി " ഗുരുപൂർണിമ " 2024 ശ്രീനാരായണഗുരുദേവന്റെ പാദസ്പർശത്താൽ പവിത്രമായ ആനന്ദാശ്രമത്തിൽ ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഗുരുപൂർണിമ സന്ദേശം നൽകി. ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ, നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത്, കൗൺസിൽ അംഗങ്ങളായ പ്രസാദ്, മനോജ്, രാഹുൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.ജി പ്രസന്നൻ, ആനന്ദാശ്രമം ശാഖാ യോഗം പ്രസിഡന്റ് റ്റി.ഡി രമേശൻ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോ. സെക്രട്ടറി അനിൽ കണ്ണാടി, വനിതാ സംഘം താലൂക്ക് പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, സെക്രട്ടറി രാജമ്മ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ജോ. കോഒാർഡിനേറ്റർമാരായ രമേശ് കോച്ചേരി ( യൂത്ത് മൂവ്മെൻറ് യൂണിയൻ ചെയർമാൻ) സ്വാഗതവും, പി ആർ സുരേഷ്, നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മഹാ ഗുരുപൂജ, ശാന്തി ഹവനം എന്നീ ചടങ്ങുകൾക്ക് വൈദികയോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഷിബു ശാന്തികൾ, സെക്രട്ടറി ജിനിൽ ശാന്തികൾ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിലെ മാതൃപൂജയിൽ കുട്ടികൾ അമ്മമാരുടെ കാൽ കഴുകി തൊട്ട് നമസ്കരിച്ചത് പങ്കെടുത്ത അമ്മമാരുടെയും സാക്ഷ്യം വഹിച്ച സുമനസുകളുടെയും കണ്ണുകളെ ഈറനണിയിച്ചു. മാതൃപൂജയ്ക്ക് നേതൃത്വം വഹിച്ച യൂണിയൻ സെക്രട്ടറിയും ശ്രീനാരായണ ധർമ്മ പഠന കേന്ദ്ര ആചാര്യനുമായ സുരേഷ് പരമേശ്വരനെ പഠിതാക്കളും അമ്മമാരും സ്നേഹോപകാരവും ഗുരുദക്ഷിണയും സമർപ്പിച്ചു.