tijo

പള്ളിക്കത്തോട് : യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആനിക്കാട് ഒന്നാംമൈൽ ചേന്നാട്ടുപറമ്പിൽ റ്റിജോ (33) നെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംമൈൽ ഭാഗത്തുള്ള ഷാപ്പിൽ വച്ച് ആനിക്കാട് സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചത്. യുവാവ് വാങ്ങിയ കള്ള് എടുത്തുകുടിച്ചതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസൺ, എ.എസ്.ഐ ജയരാജ്, സി.പി.ഒമാരായ സുജീഷ്, എബിൻ, ഷമീർ, ജയലാൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ചിങ്ങവനം, വാകത്താനം സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.