award

ഇളങ്ങുളം : കേരള വണികവൈശ്യസംഘത്തിന്റെ പോഷകസംഘടനയായ സ്‌നേഹസമാജ് കേരള എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എലിക്കുളം പഞ്ചായത്തംഗം സിനിമോൾ കാക്കശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സ്‌നേഹസമാജ് ജില്ലാപ്രസിഡന്റ് വി.എസ്.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.സുന്ദരം മുഖ്യപ്രഭാഷണം നടത്തി. പി.കെ.ചെല്ലപ്പൻ ചെട്ടിയാർ, കെ.എൻ.ഗോപാലകൃഷ്ണൻ, സന്തോഷ്‌കുമാർ, പി.പ്രശാന്ത്, ടി.കെ.മോഹനൻ ചെട്ടിയാർ, ശിവദാസൻ ചെട്ടിയാർ, ബാലകൃഷ്ണൻ, നടരാജ സുന്ദരം, ശശികുമാർ, രാജേന്ദ്രൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. എ.എസ്.ഗീത, സുനിൽകുമാർ, ഹരികൃഷ്ണൻ ചെട്ടിയാർ, തങ്കച്ചിയമ്മാൾ എന്നിവർ സമ്മാനദാനം നടത്തി.