വൈക്കം: വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഡി.രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി പി.പ്രദീപ്, സെക്രട്ടേറിയറ്റ് അംഗം എൻ.അനിൽ ബിശ്വാസ്, സി.പി.എം ഏരിയാ കമ്മറ്റിയംഗങ്ങളായ പി.ശശിധരൻ, രാഗിണി മോഹനൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ്, കെ.കെ.ശശികുമാർ, അഡ്വ.ചന്ദ്രബാബു എടാടൻ എന്നിവർ പ്രസംഗിച്ചു. സി.പി.എം ഏരിയാ കമ്മറ്റിയംഗം എം.സുജിൻ സ്വാഗതവും സി.പി.ഐ ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. ചന്ദ്രബാബു എടാടൻ നന്ദിയും പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി എൻ.അനിൽ ബിശ്വാസ് (പ്രസിഡന്റ്), എസ്.ഹരിദാസൻ നായർ, അഡ്വ.ചന്ദ്രബാബു എടാടൻ (വൈസ് പ്രസിഡന്റുമാർ), എം. സുജിൻ (സെക്രട്ടറി), കെ.വി.ജീവരാജൻ, അഡ്വ.അംബരീഷ് ജി.വാസു (ജോ. സെക്രട്ടറിമാർ) എന്നിവരെയും വൈക്കം അർബൻ ബാങ്ക് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി അഡ്വ.കെ.പ്രസന്നൻ (പ്രസിഡന്റ്), സി.പി.ജയരാജ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.