തൊടുപുഴ : ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.
പി.ജെ.ജോസഫ് എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് എം.ഐ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ സുനിൽ മാലൂർ മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ, എഫ് എഫ് എസ് ഐ റീജിയണൽ കൗൺസിൽ മെമ്പർ യു എ , കാമറാമാൻ അനിൽ വേങ്ങാട്, ഫിലിം സൊസൈറ്റി സെക്രട്ടറി എം എം മഞ്ജുഹാസൻ, ജോയിന്റ് സെക്രട്ടറി സനൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു.