പീരുമേട്: കുട്ടിക്കാനത്തിനും പള്ളിക്കുന്നിനും ഇടയിൽ ആനകുത്തി പാലത്തിനു സമീപം കാർ റോഡിന് താഴെ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കുട്ടിക്കാനത്ത് നിന്നും വാഗമണ്ണലേക്ക് പോകുകയായിരുന്ന നാൽവർസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളുടെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11ന് കുട്ടിക്കാനത്ത് നിന്ന് വാഗമണ്ണലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും 30 അടി താഴ്ചയലേക്ക് പതിച്ചത്. വാഹന ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് പൊലീസ് നടപടികൾ സ്വീകരിച്ചു.