പള്ളിവാസൽ : കർഷകസംഘം പള്ളിവാസൽ വില്ലേജ് കൺവെൻഷൻ നടന്നു. കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം റ്റി.കെ ഷാജി ഉദ്ഘാടനം ചെയ്തു. അജോമോൻ അദ്ധ്യക്ഷത വഹിച്ചു. ഭാസി കുറ്റിക്കാട് സ്വാഗതം പറഞ്ഞു. ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ.ബി വരദരാജൻ, പഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ് കുമാർ. ഏരിയാ കമ്മിറ്റി അംഗം ഷാജൻ വർഗീസ്, കെ.ഋഷിരാജ് എന്നിവർ പ്രസംഗിച്ചു. കൺവൻഷനിൽ പങ്കെടുത്ത എല്ലാ കർഷകർക്കും തൂമ്പയും പച്ചക്കറി വിത്തും വിതരണം ചെയ്തു.