oomen

വൈക്കം: അക്കരപ്പാടം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടന്നു. അക്കരപ്പാടം യു.പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും നൽകി. സ്‌കൂൾ ഹാളിൽ നടന്ന സമ്മേളനം മുൻ ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.ഡി ജോർജ്, അഡ്വ.കെ.പി ശിവജി, വി.ബിൻസ്, പി.ടി ജോസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, പി.ടി.എ പ്രസിഡന്റ് കിഷോർ, ദിലീപ് കളത്തിൽ, സുധാകരൻ എന്നിവർ പ്രസംഗിച്ചു.