കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രവർത്തന പരിപാടികൾ തയ്യാറാക്കുന്നതിനായി നഗരസഭാ തലത്തിലും ഗ്രാമപഞ്ചായത്തുകളെ പങ്കെടുപ്പിച്ച് ബ്ലോക്ക് തലത്തിലും ഇന്ന് മുതൽ 31 വരെ ശില്പശാലകൾ നടക്കും. ഇന്ന് പള്ളം ബ്ലോക്ക് പഞ്ചായത്തിലും വൈക്കം,ചങ്ങനാശേരി,ഈരാറ്റുപേട്ട നഗരസഭകളിലുമാണ്. 25ന് കടുത്തുരുത്തി ബ്ലോക്ക്, 26ന് ഏറ്റുമാനൂർ, ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്ക്, ഏറ്റുമാനൂർ, പാലാ നഗരസഭകൾ, 27ന് ളാലം ബ്ലോക്ക് , 29 ന് മാടപ്പള്ളി, ഉഴവൂർ ബ്ലോക്ക്, 30ന് വൈക്കം, വാഴൂർ, ബ്ലോക്ക്, കോട്ടയം നഗരസഭ, 31 ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. തദ്ദേശ സ്വയംഭരണവകുപ്പിലെ ഉദ്യോഗസ്ഥരും റിസോഴ്‌സ് പേഴ്‌സൺമാരുമാണ് പങ്കെടുക്കുക.