കോട്ടയം: ദേശീയ രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് ശക്തികൾ പിടിമുറുക്കിയിരിക്കുകയായാണെന്നും ഇതിനെതിരെ ജനാധിപത്യ മതേതര കക്ഷികൾ ഇന്ത്യാ മുന്നണിക്കൊപ്പം അണിനിരക്കണമെന്നും ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ വി.എം സുധീരൻ പറഞ്ഞു. ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം വി.എം സുധീരന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ സമ്മാനിച്ചു. ദർശന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷതവഹിച്ചു. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രസംഗം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ, അഡ്വ.കെ.സുരേഷ് കുറുപ്പ്, വി.ബി ബിനു, അഡ്വ.അനിൽകുമാർ, അഡ്വ.കെ.ആർ രാജൻ, പി.കെ രാജൻ മാസ്റ്റർ, ലതികാ സുഭാഷ്, പി.ജെ കുഞ്ഞുമോൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, എസ്.ഡി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.