കോട്ടയം : തൊഴിൽ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴിൽ സംരംഭകത്വ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോൺ മേള സംഘടിപ്പിച്ചു. വിതരണോദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് നിർവഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. സിജോ തോമസ്, മേരി ഫിലിപ്പ്, ലിജോ സാജു എന്നിവർ പ്രസംഗിച്ചു. പശു, ആട്, കോഴി വളർത്തൽ, തയ്യൽ യൂണീറ്റ്, പലഹാര യൂണിറ്റ്, സംഘകൃഷി, പെട്ടിക്കട തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികൾ ചെയ്യുന്നതിനായാണ് ലോൺ ലഭ്യമാക്കിയത്.