കോട്ടയം : കാഴ്ചപരിമിതിയുള്ളവർക്കായുള്ള ഒളശ്ശ ഗവ.ഹൈസ്‌കൂളിൽ 40 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ബോർഡിംഗ് അലവൻസ് വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ, പി.ടി.എ പ്രസിഡന്റ് പി. ജയകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലതാകുമാരി എന്നിവർ പ്രസംഗിച്ചു.