കോട്ടയം: റബറിന് പ്രത്യേക സംരക്ഷണം എന്ന നിലയിൽ താങ്ങ്‌വില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെന്നു മാത്രമല്ല. ഇത് സംബന്ധിച്ച് ഒരു പരാമർശം പോലും നടത്തിയില്ലെന്ന് ഫ്രാൻസിസ് ജോർജ് എം.പി കുറ്റപ്പെടുത്തി. കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ജി.എസ്.റ്റി വിതരണത്തിലെ അനുപാദം 60:40 ആക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യവും കേന്ദ്രധനമന്ത്രി ഉൾക്കൊണ്ടില്ല. കർഷകർ പ്രതീക്ഷിച്ച ഒരു ആനുകൂല്യവും ബഡ്‌ജറ്റിലില്ല.കേന്ദ്ര സമീപനത്തിനെതിരെ ബഡ്‌ജറ്റ് ചർച്ചാവേളയിൽ ശക്തമായി പ്രതികരിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.