smnrrr

കോട്ടയം : ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി കാപ്പാ നിയമത്തെക്കുറിച്ചും ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തെക്കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. കാപ്പാ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അദ്ധ്യക്ഷത വഹിച്ചു. കാപ്പാ അഡ്വൈസറി ബോർഡ് അംഗം മുഹമ്മദ് വാസിം, ടി.എസ് സബി ടി.എസ് , അഡിഷണൽ എസ്.പി എം.ആർ സതീഷ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സജി മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മുഴുവൻ ഡിവൈ.എസ്.പിമാരും, എസ്.എച്ച്.ഒമാരും പങ്കെടുത്തു.