
കുറവിലങ്ങാട് : മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കളത്തൂർ പാപ്പച്ചിപീടിക മാമലശ്ശേരിമറ്റത്തിൽ ബിജു (44) നെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് സംഭവം. മർദ്ദനം കണ്ട് തടസം പിടിക്കാനെത്തിയ ഭാര്യയെയും യുവാവ് അസഭ്യം പറഞ്ഞു. പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ ഇ.അജീബ്, എ.എസ്.ഐ റോയ് വർഗീസ്, സി.പി.ഒമാരായ വിനീത് വിജയൻ, അനൂപ് അപ്പുക്കുട്ടൻ, പ്രേംകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.