പനമറ്റം: ഭാരതീയചികിത്സാ വകുപ്പ്, എലിക്കുളം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പനമറ്റം ദേശീയവായനശാല വനിതാവേദിയും ഗുരുജനവേദിയും സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മെഡിക്കൽ ഓഫീസർ ഡോഡോണ എബ്രഹാം മറ്റം നേതൃത്വം നൽകി. ഗുരുജനവേദി പ്രസിഡന്റ് പി.വിജയൻ, സെക്രട്ടറി വി.എൻ.രാജമ്മ, വനിതാവേദി പ്രസിഡന്റ് ഓമന മുരളി, സെക്രട്ടറി ജിഷമോൾ ടി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.