ചങ്ങനാശേരി: വിമോചനത്തിന്റെയും വികസനത്തിന്റെയും പാതകൾ തുറന്നുനല്കാൻ വിദ്യാഭ്യാസത്തിനു കഴിയേണ്ടതുണ്ടെന്ന് ഡോ.രാജു നാരായണസ്വാമി പറഞ്ഞു. എസ്.ബി കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച മെറിറ്റ് ഡേ സാദരം 24 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഫാ.റെജി പി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ടി.ജെ മത്തായി, പ്രൊഫ.ആന്റണി ജോസഫ്, ഡോ.എ.കെ അപ്പുക്കുട്ടൻ, വകുപ്പ് അദ്ധ്യക്ഷൻ പ്രൊഫ.ജോസഫ് സ്‌കറിയ തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ.കെ.വി രാമചന്ദ്ര പൈ മെറിറ്റ് സ്‌കോളർഷിപ്പ്, പ്രൊഫ. എൻ.എസ് സെബാസ്റ്റ്യൻ മെറിറ്റ് സ്‌കോളർഷിപ്പ്, പ്രൊഫ.സ്‌കറിയാ സക്കറിയ മെറിറ്റ് സ്‌കോളർഷിപ്പ് എന്നിവയ്ക്ക് അർഹരായ അഖില അജയ്, മറിയം സൂസൻ ചെറിയാൻ എന്നിവരെ ആദരിച്ചു.