കല്ലറ : സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറ സപ്ലൈക്കോ ഔട്ട്‌ലെറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ച് ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിറിയക്ക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം വി മനോജ്, പി വി പ്രസാദ്, ഇടവട്ടം ജയകുമാർ, ടി ആർ ശശികുമാർ, കെ എൻ വേണുഗോപാൽ, സി കെ ഗോപിനാഥൻ, ജിഷ രാജപ്പൻ നായർ, മിനി അഗസ്റ്റിൻ, റെജമോൻ മറ്റത്തിൽ, കെ എൻ മോഹനൻ, ശ്രീജിത്ത് മോഹൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു