പാലാ : നെച്ചിപ്പുഴൂർ വെള്ളക്കല്ല് രാജീവ് നഗർ കോളനിയിൽ വീട്ടമ്മയെ തള്ളിയിട്ട് കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടയെ തേടി വീട്ടിലെത്തിയ പൊലീസിന് നിരാശ. വിവരം അറിഞ്ഞതോടെ ഇയാൾ സ്ഥലം കാലിയാക്കി മറ്റൊരിടത്തേക്ക് കടന്നു. ആദ്യദിനം കൈയ്യിൽ കിട്ടിയ ഗുണ്ടയെ പിടികൂടാതെ വിട്ടതാണ് ഇതിനിടയാക്കിയതെന്നാണ് ആക്ഷേപം. അടുത്തകാലത്തായി ഇവിടെ താമസിക്കാനെത്തിയ ഗുണ്ടാ സഹോദരങ്ങൾ കോളനിയിലും പയപ്പാർ ഗ്രാമത്തിലും അക്രമം അഴിച്ചുവിടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ ഇതിലൊരാൾ അയൽവാസിയായ വീട്ടമ്മയെ തടഞ്ഞു നിറുത്തി അസഭ്യം പറയുകയും കഴുത്തിന് തള്ളി നിലത്തിടുകയുമായിരുന്നു. ബഹളം കേട്ടെത്തിയ ഭർത്താവിനെ കത്തി വീശി ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞെത്തിയ പാലാ പൊലീസിനെയും ഇയാൾ വെല്ലുവിളിച്ചു. ഇതോടെ പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് സംഘം മടങ്ങുകയായിരുന്നു.
''വിവിധ കേസുകളിൽ പ്രതിയായ ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉടൻ പിടികൂടാൻ കഴിയും.
പാലാ പൊലീസ്