പാലാ : ജനസംഖ്യയിൽ 22 ശതമാനത്തിലേറെ വരുന്ന മുതിർന്ന പൗരൻമാർക്ക് കേന്ദ്ര ബജറ്റിൽ അർഹിക്കുന്ന പരിഗണന നൽകാത്തത് നിരാശാജനകമാണെന്ന് മുതിർന്നവരുടെ സംഘടനയായ പാലാ സഫലം 55 പ്ലസ് യോഗം വിലയിരുത്തി.
റെയിൽവേയിൽ മുതിർന്ന പൗരൻമാർക്കുണ്ടായിരുന്ന യാത്രാ ഇളവുകൾ പുനഃസ്ഥാപിച്ചിട്ടില്ല. കോവിഡ് കാലത്ത് നിർത്തലാക്കിയ ഇളവുകൾ പുനഃസ്ഥാപിക്കണമെന്നും മുതിർന്നവരുടെ ക്ഷേമത്തിനുള്ള 2007 ലെ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി മുതിർന്നവർക്ക് മാനുഷികമായ പരിഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.എസ്. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ, പി.എസ്. മധുസൂദനൻ, രവി പുലിയന്നൂർ, പ്രൊഫ. പി.എസ്. മാത്യു, പ്രൊഫ. കെ.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.