fish

കോട്ടയം : ഇടക്കാലത്ത് രാജകീയ പ്രൗഢി ലഭിച്ച മത്തിയുടെയും, മറ്റ് മീനുകളുടെയും പണക്കാരൻ പരിവേഷം മാറിയതോടെ ഡിമാൻഡേറി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, കോഴിക്കോട്, വടകര ഭാഗങ്ങളിൽ മത്തിക്ക് കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. എന്നാൽ അയല വിലയിൽ വലിയ മാറ്റമില്ല. കോട്ടയത്ത് 300,320 രൂപ വില. കിലോക്ക് 400 വരെ കുതിച്ചതോടെ സാധാരണക്കാർ മത്തി വാങ്ങുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു. മത്സ്യബന്ധന വള്ളക്കാർക്ക് മീൻ ലഭ്യത കൂടിയതും കടലിൽ പോകാൻ അനുകൂലമായ കാലവസ്ഥ ഉടലെടുത്തതുമാണ് വില ഇടിയാൻ കാരണമായത്. നിലവിൽ 200 - 250 രൂപയാണ്. ഇതോടെ കച്ചവടം ഉയർന്നതായി വ്യാപാരികൾ പറയുന്നു. വില ഇനിയും കുറയുമെന്നാണ് സൂചന.

കിളിമീൻ 300 ന് മുകളിൽ

നേരെത്ത മത്തിയെ കടത്തിവെട്ടിയ കിളിയുടെ വിലയിൽ നേരിയ കുറവുണ്ടെങ്കിലും 300 ന് മുകളിലാണ്. വലുതിന് കിലോക്ക് 350 ഉം, ചെറുതിന് 320 രൂപയും കൊടുക്കണം. കായൽ മീനുകളുടെ വിലയിൽ കാര്യമായി മാറ്റമില്ല. കൊഞ്ച് 850 , കരിമീൻ 560, വാള 460, വരാൽ 480. ട്രോളിംഗ് നിരോധനം തുടരുന്നതിനാൽ വലിയമീനുകളുടെ വിലയിൽ മാറ്റം വരാൻ സാദ്ധ്യതയില്ല.


വില ഇങ്ങനെ:

മോത വലുത് : 1180

മോത ചെറുത് : 780
വെള്ള വറ്റ വലുത് : 700

വെള്ള വറ്റ ചെറുത് : 520
നൻമീൻ വലുത് : 1400

നൻമീൻ ചെറുത് : 690
ചെമ്പല്ലി : 260
തള : 480
കേര : 480
സിലോപ്പിയ : 170

''

മത്തിക്ക് വില കുറഞ്ഞതോടെ ആവശ്യക്കാരേറെയാണ്. നേരത്തെ ഹോട്ടൽ വിഭവങ്ങളിൽ നിന്ന് പോലും മത്തി ഒഴിവാക്കിയിരുന്നു. ഇനിയും വില കുറഞ്ഞാൽ സാധാരണക്കാർക്ക് ആശ്വാസമാകും.

ഗോപി, മത്സ്യവ്യാപാരി