ചെത്തിപ്പുഴ: സർഗക്ഷേത്ര കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന പടനിലം പ്രൊഫസർ പി.ജെ. ദേവസ്യ ആൻഡ് മേരി ദേവസ്യ മെമ്മോറിയൽ അഖില കേരള സെക്കൻഡറി ഡിബേറ്റ് മത്സരം ആഗസ്റ്റ് 17ന് രാവിലെ 9.30ന് സർഗക്ഷേത്ര ജെ. കെ.വി ഹാളിൽ നടക്കും. വിദേശത്തേക്കുള്ള കേരളത്തിലെ കുട്ടികളുടെ കുടിയേറ്റം നമ്മുടെ സാമൂഹികാവസ്ഥയെ ശിഥിലമാക്കും എന്നതാണ് വിഷയം. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം 3000 രൂപ. ഒരു സ്‌കൂളിൽ നിന്ന് രണ്ടുപേർ വീതം അടങ്ങുന്ന രണ്ട് ടീമുകളെ വരെ പങ്കെടുപ്പിക്കാം.രജിസ്‌ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് 10. ഫോൺ: 9447809967, 9447762884.