sc

കോട്ടയം: ജില്ലയിൽ പള്ളം, കടുത്തുരുത്തി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ പുതുപ്പള്ളി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലായി നിലവിലുള്ള എസ്.സി പ്രൊമോട്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, എന്നിവ സഹിതം 27ന് രാവിലെ 11ന് കോട്ടയം കളക്ടറേറിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0481 2562503