കോട്ടയം : ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണയവും രക്തദാന ബോധവത്ക്കരണവും സംഘടിപ്പിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലോക്കൽ മനേജർ ഫാ.ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. അമൃത നാഫിയ നാസർ എം.എൽ.എയുടെ രക്തസാമ്പിൾ ശേഖരിച്ചു പരിപാടിക്ക് തുടക്കമിട്ടു. ആർദ്രം മിഷൻ നോഡൽ ഡയറക്ടർ ഡോ. ഭാഗ്യശ്രീ ക്ലാസ് നയിച്ചു. വൈസ് പ്രിൻസിപ്പൽ ബിനു വർഗീസ് റെഡ് ക്രോസ് യൂണിറ്റ് വിവരണം നടത്തി. ഫാ.അനീഷ് എം.ഫിലിപ്പ്, ടി.ഡി മാത്യു വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ്, എ.എസ് മനാഫ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഷിബു തോമസ് സ്വാഗതവും, മെറിൻ എബ്രഹാം നന്ദിയും പറഞ്ഞു.