mons

കോട്ടയം: കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരളാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കേന്ദ്ര സർക്കാർ കേരളത്തോട് തുടർന്ന് വരുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് ഒന്നും അനുവദിക്കാത്തത്.
റബ്ബറിന്റെ താങ്ങുവില 250 രൂപ ആക്കണമെന്നും ഇറക്കുമതി തീരുവയും സബ്‌സിഡിയും വർദ്ധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചില്ല. തുടർന്ന് വരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരപരിപാടികൾക്ക് കേരളാ കോൺഗ്രസ് പാർട്ടി രൂപം നൽകുമെന്നും മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.