ka

കുമരകം: നാഷണൽ എക്സ് സർവീസ്‌മെൻ കോർഡിനേഷൻ കമ്മറ്റി കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധ വിജയത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്ക് തുടക്കമാകുന്നു. 26ന് രാവിലെ 8.45ന് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എൻ.എക്സ്.സി.സി സ്ക്വയറിൽ പ്രസിഡന്റ് കെ.കെ. ജോഷിമോൻ പതാക ഉയർത്തും.തുടർന്ന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബു, കുമരകം സ്റ്റേഷനിലെ എസ്.എച്ച്‌.ഒ. ഷിജി എന്നിവർ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് പുഷ്പചക്രം സമർപ്പിക്കും.