preetha-rajesh

വൈക്കം: നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരള പദ്ധതിയുടെ നഗരസഭാതല ശില്പശാല നടത്തി. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കാത്ത പ്രവർത്തനങ്ങൾ കൂടി ഏ​റ്റെടുത്താണ് രണ്ടാംഘട്ടം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ശില്പശാല ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ സി​റ്റി മാനേജർ വി.പി അജിത്, ആർ.പി ബിജിലാൽ, ജില്ലാ കോഓർഡിനേ​റ്റർ പി.രാജേന്ദ്ര പ്രസാദ്, കില വൈക്കം ബ്ലോക്ക് കോഓർഡിനേ​റ്റർ ശ്രീശങ്കർ, ബിനു ജോർജ് എന്നിവർ മാലിന്യനിർമ്മാർജനത്തെക്കുറിച്ച് ക്ലാസെടുത്തു. സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻമാരായ ബിന്ദു ഷാജി, എൻ.അയ്യപ്പൻ, ലേഖാ ശ്രീകുമാർ, മുൻ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, കൗൺസിലർമാരായ കവിതാ രാജേഷ്, എ.സി മണിയമ്മ, രാധിക ശ്യാം, അശോകൻ വെള്ളവേലി, ബി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.