schhol

മുണ്ടക്കയം : മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ജിയോ ലാബിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി.സനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗം കെ.എൻ.സോമരാജൻ, പി.വി. രാധാകൃഷ്ണൻ, ഡോ.ഡി.ജെ.സതീഷ്, സുരേഷ് ഗോപാൽ പി.എസ്, പി.എ.റഫിക്, എം.ജി.അനഘ , രാജേഷ് എം.പി , ബി.സുനിൽകുമാർ, വി.എസ്. രതിഷ്, കെ.വി.ജയലാൽ, എ.എം.ബിന്ദുമോൾ, സി.ആർ.രാജശേഖരൻ എന്നിവർ സംസാരിച്ചു.