st

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കായികാദ്ധ്യാപകർ കോട്ടയം ഡി.ഡി ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ശമ്പള തുല്യത നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2017 മുതൽ കായികാദ്ധ്യാപകർ നടത്തുന്ന ചട്ടപ്പടി സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധ സമരം നടന്നത്. തിരുനക്കരയിൽ നിന്നും പ്രകടനമായി എത്തിയ അദ്ധ്യാപകർ ഡി.ഡി ഓഫീസിന് മുമ്പിൽ പ്രതിഷേധധർണയും നടത്തി. ധർണയുടെ ഉദ്ഘാടനം കായിക അദ്ധ്യാപക സംയുക്ത സമരസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസിറ്റ് ജോൺ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂ തൈക്കടവിൽ, സെക്രട്ടറി ബിജു ദിവാകരൻ, കോ-ഓർഡിനേറ്റർ എബി ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗം തോമസ് തുടങ്ങിയവർ പങ്കെടുത്തു.