ashtedhu

കോട്ടയം : അഷ്ടേതു അക്കാഡ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന് അഭിമാന നേട്ടം. ചിങ്ങവനം മാർഷ്യൽ ആർട്‌സ് സെന്റർ, ഏറ്റുമാനൂർ മാർഷ്യൽ ആർട്‌സ് സെന്റർ, തെരേസാസ് യു.പി സ്‌കൂൾ പാക്കിൽ, ഇത്തിത്താനം ഇളങ്കാവ് വിദ്യാമന്ദിർ എന്നിവിടങ്ങളിലെ മത്സരാർത്ഥികൾ ചേർന്ന് 71 സ്വർണം മെഡലും 22 വെള്ളിയും 11 വെങ്കലവും കരസ്ഥമാക്കി. കോച്ചുമാരായ മാസ്റ്റർ എസ്.എസ് സുധീഷ് കുമാർ, മാസ്റ്റർ പി.എസ് സ്‌നേഹമോൾ, ടീം മാനേജർ എം.എസ് ശ്രീജിത എന്നിവർ നേതൃത്വം നൽകി. കൊല്ലം ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും കേരള ഒളിമ്പിക് അസോസിയേഷൻ മെമ്പർ ആർ.ജയകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.