cpi

വൈക്കം: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. ടൗൺ ചുറ്റി പ്രകടനമായെത്തിയ പ്രവർത്തകർ വലിയകവലയിൽ ധർണ നടത്തി പ്രതിഷേധിച്ചു. പ്രതിഷേധപരിപാടി സി.പി.ഐ ജില്ലാ എക്‌സി. അംഗം ഇ.എൻ ദാസപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സി.അംഗം കെ.അജിത്ത്, മണ്ഡലം സെക്രട്ടറി എം.ഡി .ബാബുരാജ്, അസി. സെക്രട്ടറി പി.പ്രദീപ്, എസ്.ബിജു, കെ.കെ.ചന്ദ്രബാബു, എം.എസ്.രാമചന്ദ്രൻ, മായാ ഷാജി, എം.ജി.ഫിലേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എ.എസ്.ഹരിമോൻ, ബിന്ദാനന്ദൻ, കെ.വി.ജീവരാജൻ, അഡ്വ. ചന്ദ്രബാബു എടാടൻ എന്നിവർ നേതൃത്വം നൽകി.