കോട്ടയം: ഈ ദുരവസ്ഥയ്ക്ക് എന്ന് മാറ്റമുണ്ടാകും! കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതിയിൽ കഴമ്പുണ്ട്. ആശുപത്രിയിലെ സി.ടി സ്‌കാൻ മെഷീനുകൾ തകരാറിലായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമാണ്. മെഷീന്റെ തകരാർ പരിഹരിക്കാൻ തയാറാകാത്തത് സ്വകാര്യമേഖലയിലെ ലാബുകളെ സഹായിക്കാനെന്ന ആക്ഷേപം ശക്തമാണ്. അത്യാഹിത,കാൻസർ വിഭാഗങ്ങളിലെ സ്‌കാനിംഗ് മെഷീനുകളാണ് തകരാറിലായത്. കെട്ടിടങ്ങളും പുതിയ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുങ്ങുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ കാലതാമസമെടുക്കുന്ന സ്ഥിതിയാണ്.
സ്വകാര്യ ലാബുകൾ ആശ്രയം
പുതിയ സ്‌കാനിംഗ് മെഷീൻ സ്ഥാപിക്കാൻ പണം അനുവദിച്ചിട്ടും നടപടിയെടുക്കുവാനോ പുതിയ മെഷീൻ സ്ഥാപിച്ച് രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനോ മെഡിക്കൽ കോളേജ് അധികൃതരും ശ്രമിക്കുന്നില്ല. നിർദ്ധനരായ രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. പരിശോധനയ്ക്കായി രോഗികളെ സ്വകാര്യ ലാബിലെത്തിക്കണം. എല്ലാകൊണ്ടും രോഗികൾക്ക് ഇരട്ടിദുരിതം