പാലാ: കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പുണ്യവാനെ നവോത്ഥാന നായകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാണി സി.കാപ്പൻ എം.എൽ.എ നിവേദനം സമർപ്പിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ ലോക്‌സഭാംഗങ്ങളും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തുനൽകി.
മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാറുമായി ഈ വിഷയം ചർച്ച ചെയ്തപ്പോൾ നവോത്ഥാന നായകനു വേണ്ട എല്ലാ യോഗ്യതയും വിശുദ്ധ ചാവറ അച്ചനുണ്ടെന്നും പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഈ ആവശ്യമുന്നയിച്ച് പ്രത്യേകം കത്ത് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു.