പീരുമേട് : യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചീഫ് പ്ലാന്റേഷൻ ഇൻസ്‌പെക്ടർറുടെ നേതൃത്വത്തിലുള്ള സംഘം പട്ടുമലയിലെ തേയില ഫാക്ടറിയും മരണമടഞ്ഞ തൊഴിലാളി രാജേഷിന്റെ വീട്ടിലും സന്ദർശനം നടത്തി.
ആദ്യഘട്ടത്തിൽ മരണാന്തര സഹായമായി കുടുംബത്തിന് തൊഴിൽ വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ ഉടൻ അനുവദിക്കുമെന്ന് ചീഫ് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ എം.ജി സുരേഷ് പറഞ്ഞു. പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസർ എം .എസ് സുരേഷ് ,പ്ലാന്റേഷൻ ഇൻസ്‌പെക്ടർ പ്രവീൺ പി ശ്രീധർ,ജൂനിയർ സൂപ്രണ്ട് സോജീഷ് കെ സാം. എന്നിവരും ഒപ്പമുണ്ടായിരുന്നു.