തൊടുപുഴ: കായിക അദ്ധ്യാപകരുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിൽ ഉടനീളം എല്ലാ ജില്ല വിദ്യാഭ്യാസ ഓഫീസുകളിലേക്കും പ്രതിഷേധപ്രകടനവും ധർണയും നടത്തി. സംസ്ഥാന സ്കൂൾ കായികമേള മതിയായ സമയമനുവദിക്കാതെ സംഘടിപ്പിക്കുന്നത് പുന:പരിശോധിക്കുക, കെ.ഇ.ആർ പരിഷ്കരിച്ച് മുഴുവൻ വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരെ നിയമിച്ച് വിദ്യാർത്ഥികളുടെ പഠനാവകാശം ഉറപ്പാക്കുക തുടങ്ങി ഇരുപത് ആവശ്യങ്ങൾ മുൻനിർത്തിയാണ് ധർണ സംഘടിപ്പിച്ചത്. സംസ്ഥാന ട്രഷറർ കെ ഐ സുരേന്ദ്രൻ ഉദ്ഘാടനം ചെയതു. ധർണയിൽ ജില്ലാ സെക്രട്ടറി ഇ.ജെ ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറി പി.എം നാസർ എന്നിവർ പ്രസംഗിച്ചു.