rtt

കോട്ടയം : ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിവസ രജതജൂബിലിയും വിമുക്തഭട ബോധവത്ക്കരണ ദിവസവും സംഘടിപ്പിച്ചു. കളക്ടറേറ്റ് അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പുഷ്പചക്രം അർപ്പിച്ചു. എൻ.സി.സി 16 കേരള ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മേജർ പി.കെ. ജോസഫ്, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി പി. ജ്യോതികുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി എന്നിവരും ഒപ്പമുണ്ടായിരുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായ്‌ക് പ്രദീപ്കുമാറിന്റെ മാതാവ് സരളാദേവി, ലാൻസ് നായിക് കെ.സി. സെബാസ്റ്റ്യന്റെ ഭാര്യ ആനി സെബാസ്റ്റ്യൻ എന്നിവരെ കളക്ടർ ആദരിച്ചു.