കുടവെച്ചൂർ: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2024-25 അദ്ധ്യയന വർഷത്തിലെ ജനജാഗ്രത സമിതി രൂപീകരണവും വിമുക്തി ക്ലബ് പ്രവർത്തന ഉദ്ഘാടനവും വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിജു മിത്രംപള്ളി അദ്ധ്യക്ഷത വഹിച്ചു. വൈക്കം എക്‌സൈസ് ഓഫീസിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ദീപേഷ് ക്ലാസ് നയിച്ചു. വാർഡ് മെമ്പർ പി.കെ മണിലാൽ, വൈക്കം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ.ജയൻ, എച്ച്.എം ഷൈജ എം.ജോസഫ് എന്നിവർ പങ്കെടുത്തു.