rotary-club

വൈക്കം: ടൗൺ റോട്ടറി ക്ലബ് താലൂക്ക് ആശുപത്രിയിലെ ഒ.പി വിഭാഗത്തിലേക്കായി ആറ് സ്റ്റീൽ ചാരു ബെഞ്ചുകൾ വിതരണം ചെയ്തു. സി.കെ.ആശ എം.എൽ.എ ആർ.എം.ഒ ഡോ.ഷീബയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്‌സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ വൈസ് ചെയർമാൻ പി.ടി.സുഭാഷ് , പി.എ.സുധീരൻ, ബിന്ദു ഷാജി ഡോ. എ.ഡി. ശ്രീകുമാർ, ഡോ. മനോജ്, ക്ലബ് സെകട്ടറി കെ.എസ്.വിനോദ് എന്നിവർ പ്രസംഗിച്ചു. ക്ലബ് അംഗങ്ങളായ ദിലീപ് കൃഷ്ണൻ, സിറിൽ ജെ മഠത്തിൽ , ജീവൻ ശിവറാം, ജോർജ് മായം പറമ്പിൽ , എൻ.കെ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.