കോട്ടയം : എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സംഘാടകസമിതി ചെയർമാൻ അഡ്വ.കെ.അനിൽകുമാർ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് പതാക ഉയർത്തി. പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ബി.ആഷിക് അദ്ധ്യക്ഷത വഹിച്ചു. പി.ജെ സഞ്ജയ്, വൈഷ്ണവി ഷാജി, ഡി.കെ അമൽ, അർജുൻ മുരളി, വി. ആർ രാഹുൽ, അഡ്വ. റെജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, സി.എൻ.സത്യനേശൻ, കെ.ആർ.അജയ്, ബി.ശശികുമാർ, ബി.സുരേഷ് കുമാർ, ബി.മഹേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. മെൽബിൻ ജോസഫ് സ്വാഗതവും, മീനു എം.ബിജു നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10 ന് കോട്ടയം സി.എസ്.ഐ റീട്രീറ്റ് സെന്റർ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ദീപശിഖ കൈമാറും. സമ്മേളനം നാളെ സമാപിക്കും.