ഉഴവൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടുകൾക്കും ദുർഭരണത്തിനുമെതിരെ 27ന് എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണയും സമ്മേളനവും നടത്തും. തൊഴിലുറപ്പ് പദ്ധതിയിലടക്കം പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്തിയെന്ന് തെളിഞ്ഞതായി എൽ.ഡി.എഫ് കൺവീനർ പി.എൽ ഏബ്രാഹം, നേതാക്കളായ അനൂപ് പെരുങ്കുറ്റി, ജോസ് കുര്യൻ, വിനോദ് പുളിക്കനിരപ്പിൽ, ഷെറി മാത്യു, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ പറഞ്ഞു.
27ന് 10ന് ധർണയും പ്രതിഷേധ സമ്മേളനവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും.