മുട്ടം: നിറുത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ മറ്റൊരു കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. അറക്കുളം സ്വദേശി സംഗീതിനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ശങ്കരപ്പിള്ളിയിലായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതേ ദിശയിൽ വന്ന മറ്റൊരു കാർ നിറുത്തിയിട്ടിരുന്ന കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. ഇതോടെ നിറുത്തിയിട്ടിരുന്ന കാർ റോഡിന് സമീപമുള്ള താഴ്ചയിലേക്ക് തെന്നിയിറങ്ങി. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.