കട്ടപ്പന: കാർഗിൽ വിജയ ദിവസ് 25-ാം വാർഷികം കട്ടപ്പനയിൽ ആഘോഷിച്ചു. എക്സ് സർവ്വീസ് മെൻ ലീഗിന്റെയും 33 കെ എൻ.സി.സി ബറ്റാലിയൻ നെടുംകണ്ടത്തിന്റെയും നേതൃത്വത്തിലാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചത്. എൻ.സി.സി കേഡറ്റുകളുടെ റാലി കട്ടപ്പന സബ് ഇൻസ്‌പെക്ടർ എബി ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു. കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച റാലി അമർ ജവാൻ സ്മാരകത്തിൽ സമാപിച്ചു. കട്ടപ്പന ഗവ. കോളജ്, വെള്ളയാംകുടി സെന്റ് ജറോംസ് സ്‌കൂൾ, കട്ടപ്പന സെന്റ് ജോർജ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി 150 എൻ.സി.സി കേഡറ്റുകൾ പങ്കെടുത്തു.