prathikal

കട്ടപ്പന: പാറക്കടവ് റോഡിൽ സ്വകാര്യ സ്ഥാപനത്തിന് സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി മടക്കത്താനം ലിബിൻ ബെന്നി (34) നെടുമ്പാശ്ശേരി സ്വദേശി വാഴപ്പള്ളികുടി വി.വി. ബാബു (51) എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ നടത്തിപ്പുകാരനായ കലയംകുന്നേൽ സാജുവിന്റെ പ്രൈവറ്റ് ഓട്ടോറിക്ഷയാണ് മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കമ്പത്ത് ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം കട്ടപ്പനയിൽ എത്തിയപ്പോൾ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.