mal

കോട്ടയം : മാലിന്യമുക്തം നവകേരളം 2.0 ബ്ലോക്ക് തല ശില്പശാല കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ ഉദ്ഘാടനം ചെയ്തു. ആറ് ഗ്രാമ പഞ്ചായത്തുകളിലും നടക്കുന്ന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ അവലോകനവും തുടർന്ന് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനുള്ള കർമ്മ പദ്ധതികളും അവതരിപ്പിച്ചു. ബ്ലോക്കിന്റെ ചുമതലയുള്ള ഇന്റേണൽ വിജിലൻസ് ഓഫീസർ ജയജീവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സെലീനാമ്മ ജോർജ്ജ്, നവകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീശങ്കർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. ഷിനോദ്, ബിന്ദു അജി എന്നിവർ പങ്കെടുത്തു.