dharnaa

മുണ്ടക്കയം : കേന്ദ്ര ബഡ്ജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ചും, ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രോജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. മുണ്ടക്കയം ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി മിനി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച ജാഥയിൽ നിരവധിപ്പേർ പങ്കെടുത്തു. ഭാരവാഹികളായ പി.ബി ലീലാമ്മ, കെ.എ റംലത്ത്, അൽഫോൻസ് ജേക്കബ്, സി.സി. ശാന്തമ്മ, റ്റി.കെ രാജമ്മ, ജയമോൾ, നൂർജഹാൻ, ഷാന്റി, ഷിജി മോൾ, ഷംസാദ്, ജിനു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.