കുമരകം: കുമരകം ബോട്ട് ദുരന്തത്തിന്റെ 22ാമത് ഓർമ്മദിനം ആചരിച്ചു. കുമരകം ബോട്ട് ജെട്ടിയിലെ ബോട്ട് ദുരന്ത സ്മാരകത്തിൽ വാർഡ് മെമ്പർ പി.കെ മനോഹരന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഭദ്രദീപം തെളിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഐ എബ്രഹാം, പി.എ അനീഷ് , ജോഫി ഫെലിക്സ്, മായ സുരേഷ് എന്നിവർ സംസാരിച്ചു.