കുമരകം : ശ്രീനാരായണ സ്പോർട്ട്സ് ക്ലബ് ആൻഡ് ഗ്രന്ഥശാലയുടെ 74-മത് വാർഷിക പൊതുയോഗവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ക്ലബ്‌ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി.പി രവീന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എം.എൻ ഗോപാലൻ തന്ത്രി ( പ്രസിഡന്റ്)​,​ മധു.ഡി (വൈസ് പ്രസിഡന്റ്)​,​ കെ.വി അനിൽകുമാർ (സെക്രട്ടറി)​, ജിസൺ (ജോ. സെക്രട്ടറി)​, സി.പി ഭുപേഷ് (ഖജാൻജി)​എന്നിവർ ഉൾപ്പെടുന്ന ഒൻപതംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.